ആതുരദാസ് സ്വാമിയുടെ 13 ആം സമാധി ദിനാചരണവും 111 ആം ജയന്തി ആഘോഷവും ജൂൺ 23 നും 24 നും കുറിച്ചി ആതുരാശ്രമത്തിൽ

കുറിച്ചി: ആതുരദാസ് സ്വാമിയുടെ 13 ആം സമാധി ദിനാചരണവും 111 ആം ജയന്തി ആഘോഷവും ജൂൺ 23 നും 24 നും കുറിച്ചി ആതുരാശ്രമത്തിൽ നടക്കും. ജൂൺ 24 തിങ്കളാഴ്ച രാവിലെ പത്തിന് നടക്കുന്ന പരിപാടികൾ ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ആതുരസേവാസംഘം പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആതുരസേവാ സംഘം സെക്രട്ടറി ഡോ.ഇ.കെ വിജയകുമാർ സ്വാഗതം ആശംസിക്കും. ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തും. ക്‌നാനായ സമുദായ വലിയമെത്രാപ്പോലീത്ത കുറിയാക്കോസ് മോർ സേവേറിയോസ്, കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, കേരള അഗ്രോമെഷിനറി കോർപ്പറേഷൻ ചെയർമാൻ സി.കെ ശശിധരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അതുരസേവാ സംഘം ജോ.സെക്രട്ടറി ഡോ.എസ്.മാധവൻ നായർ നന്ദി പറയും.

Advertisements

Hot Topics

Related Articles