തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ അനന്തപുരിയിൽ ; രജനികാന്ത് തലസ്ഥാന നഗരിയിലെത്തുന്നത് പത്ത് ദിവസത്തെ ഷൂട്ടിംഗിനായി

തിരുവനന്തപുരം : തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് തലസ്ഥാന നഗരിയിലേക്ക്. നാളെയാകും രജനികാന്ത് തിരുവനന്തപുരത്ത് എത്തുക.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് രജനി തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരത്ത് 10 ദിവസത്ത ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് വിവരം. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തുമാണ് ഷൂട്ടിംഗ്. ലൈക പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഫഹദ് ഫാസില്‍ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന ഫീമെയില്‍ ആര്‍ട്ടിസ്റ്റുകള്‍. മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് വിവരം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ ആണ് രജനികാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 600 കോടിക്ക് മേല്‍ നേടിയിരുന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രം ഈ വര്‍ഷത്തെ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ കൂടിയാണ്. മോഹൻലാല്‍, ശിവരാജ് കുമാര്‍, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വൻതാരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. അടുത്തിടെ ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 

അതേസമയം, തലൈവര്‍ 171ഉം അണിയറയില്‍ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് ആകും ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിലെ കാസ്റ്റിംഗ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ വിജയിയുടെ ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും.

Hot Topics

Related Articles