ടാൻസാനിയൻ അന്താരാഷ്ട്ര
ക്രിക്കറ്റിലെ മലയാളി ടച്ച് : ആഫ്രിക്കൻ കരുത്തിനെ ബൗണ്ടറിയടിച്ച് തിരുവല്ല കവിയൂർ, മൂവാറ്റുപുഴ സ്വദേശികൾ ടാൻസാനിയൻ ക്രിക്കറ്റ് ടീമിൽ

തിരുവല്ല: ഇന്ത്യൻ ക്രിക്കറ്റിൽ
മലയാളി താരങ്ങൾ തകർക്കു മ്പോൾ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി താരങ്ങളായ അഖിൽ അനിലും, അമൽ രാജീവനും. കഴിഞ്ഞയാഴ്ച സമാപിച്ച ആഫ്രിക്ക കപ്പിലായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. ഈ ടൂർണമെന്റിലെ മികച്ച പ്രകടനത്തെ തുടർന്ന് 25 വയസ്സുകാരായ
അഖിലിലും , അമലും ആഫ്രിക്ക ഇലവനിലും സ്ഥാനം ഉറപ്പിച്ചു.

തിരുവല്ല കവിയൂർ മനയ്ക്കച്ചിറ സ്വദേശിയാണ് ആൾറൗണ്ടറായ അഖിൽ അനിൽ. വലംകയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ അമൽ മുവാറ്റുപുഴ സ്വദേശിയും. തേവര സ്കൂളിലും കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിലാണ് തുടക്കം കുറിച്ചത്. അക്കാഡമിയിലെ പരിശീലകരായ ബിജുമോൻ, ഉമേഷ് എന്നിവരുടെ ശിക്ഷണത്തിലൂടെ
കേരള അണ്ടർ 19, 23, 25 ടീമുകൾക്ക് വേണ്ടി കളിച്ചു. തുടർന്ന് വിസി ട്രോഫി ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിലും അവസരം ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഡോക്ടർ നൃപിന്റെ പിന്തുണയാണ് തങ്ങളുടെ കരിയറിൽ മുന്നോട്ടുള്ള വിജയങ്ങൾക്ക് വഴിതുറന്നതെന്ന് അഖിലും അമലും പറയുന്നു. അണ്ടർ 25 ക്യാമ്പിൽ പങ്കെടുക്കവേയാണ് ടാൻസാനിയയിലേക്കുള്ള ക്ഷണം എത്തുന്നത്. ടാൻസാനിയയിലെ ദാറുൽ സലാം കാരവൻസ് ക്രിക്കറ്റ് ക്ലബിലേക്കാണ് ഇരുവരും
ആദ്യം പോകുന്നത്. ക്ലബിനായി കളിച്ചുവരവേ അഖിലിന് പെട്രോഫ്യൂവൽ എന്ന കമ്പനിയിൽ ജോലിയും ലഭിച്ചു. കാരവൻസിനായി നടത്തിയ പ്രകടനമാണ് ടാൻസാനിയൻ ദേശീയ ടീമിലേക്ക് യോഗ്യത നേടിയത്.

ഇടംകയ്യൻ ബാറ്റ്സ്മാനും ഓഫ്ബ്രേക്ക് ബൗളറുമായ അഖിൽ ഈമാസം 17ന് ബനോണിയിൽ നടന്ന ആഫ്രിക്കകപ്പ് മത്സരത്തിൽ കാമറൂണിനെതിരെയാണ്
അന്താരാഷ്ട്ര ട്വന്റി-20 അരങ്ങേറ്റം കുറിച്ചത്. ആദ്യമത്സരത്തിൽ അഖലിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. രണ്ടാം മത്സരത്തിൽ കെനിയയ്ക്ക് എതിരെ 27 പന്തിൽ നാലുവിതം ഫോറും സിക്സുമടക്കം പുറത്താകാതെ 52 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. ആകെ അഞ്ചു മത്സരങ്ങളിലാണ് അഖിൽ കളിച്ചത്. 52.50 ശരാശരിയിൽ 105 റൺസും രണ്ട് വിക്കറ്റുകളുമാണ് ടൂർണമെന്റിൽ അഖിലിന്റെ പ്രകടനം. കാമറൂണിനെതിരെ തന്നെ അരങ്ങേറ്റം കുറിച്ച അമൽ മലാവിക്ക് എതിരെ നടന്ന മൂന്നാം മത്സരത്തിൽ 51 പന്തിൽ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 70 റൺസ് നേടി ടോപ് സ്കോററായി. 4 ഇന്നിംഗ്സുകളിൽ നിന്ന് 116 റൺസാണ് അമൽ നേടിയത്.

Hot Topics

Related Articles