അധ്യാപിക വലിച്ചെറിഞ്ഞ പേന കുട്ടിയുടെ കണ്ണിൽ തറച്ചു: അധ്യാപികയ്ക്ക് ഒരു വർഷം കഠിന തടവ്

തിരുവനന്തപുരം: ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ സംഭവത്തിന് പതിനാറ് വർഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്.

Advertisements

2005 ജനുവരി 18ന് ആയിരുന്നു സംഭവം. മലയൻകീഴ് കണ്ടല ഗവൺമെൻറ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനാണ് ഒരു വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്‌സോ കോടതി വിധിച്ചത്. ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നൽകണമെന്നുമാണ് പ്രോസീക്യൂഷൻ വാദിച്ചു. ഷെരീഫാ വലിച്ചെറിഞ്ഞ പേന കുട്ടിയുടെ കണ്ണിൽ തുളച്ച് കയറുകയും കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയകൾ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്‌കൂളിൽ നിന്നും സസ്‌പെൻറ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്‌കൂളിൽ തന്നെ ഇവർക്ക് നിയമനം ലഭിച്ചു.

Hot Topics

Related Articles