ഗോവാ ഗവർണർ ശ്രീധരൻപിള്ളയുടെ അകമ്പടി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല

കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്.

Advertisements

ഫയർവാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം. കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലെക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹന വ്യൂഹമായിരുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം.

Hot Topics

Related Articles