10 കേരള എൻ.സി.സിയുടെ നേതൃത്വത്തിൽ യോഗാ ദിനാചരണം നടത്തി

മാന്നാർ: 10 കേരള എൻസിസിയുടെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം സ്കൂളിൽ വച്ച് അന്താരാഷ്ട്ര യോഗ ഡേ ആഘോഷിച്ചു. മാന്നാർ സബ് ഇൻസ്പെക്ടർ സനീഷ് മുഖ്യ അതിഥിയായിരുന്ന യോഗത്തിൽ യോഗ പരിശീലകനും നായർ സമാജം സ്കൂൾ അധ്യാപകനുമായ ഷൈൻ കുമാർ എസ് യോഗ അഭ്യസിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മനോജ് വി, സ്കൂൾ ഹെഡ്മിസ്ട്രസ് സുജ എ ആർ എന്നിവർ സന്നിഹിതരായിരുന്നു.എൻസിസി ഓഫീസർമാരായ അനൂപ് ആർ, സനീഷ് കെ എസ്‌, ഡോ.സതീഷ് എം, ധനഞ്ജയ് നാഥ് ബി, ഹവിൽദാർ ഗണപതി, ഹവിൽദാർ ജഗദീഷ് എന്നിവർ യോഗാദിന സന്ദേശം നൽകി. നായർ സമാജം സ്കൂളിലെ മൂന്ന് എൻസിസി യൂണിറ്റുകൾ, ദേവസ്വം ബോർഡ് പമ്പ കോളേജിലെ യൂണിറ്റ്, ഐഎച്ച്ആർഡി കോളേജ് പേരിശ്ശേരി എന്നീ വിദ്യാലയങ്ങളിൽ നിന്നായി 110 എൻസിസി കേഡറ്റുകൾ പങ്കെടുത്തു.

Advertisements

Hot Topics

Related Articles