ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഏഴ് ഭീകരരെന്ന് പ്രതിരോധ വൃത്തങ്ങൾ. ആക്രമണത്തിന് പിന്നിൽ പാക് ദേശീയവാദ ഗ്രൂപ്പുകളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ബറ്റാ-ഡോരിയ മേഖലയിൽ ഡ്രോണുകളും സ്‌നിഫർ നായ്ക്കളെയും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രജൗരിയിൽ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ സജീവമായ ഭീകരരുടെ സഹായത്തോടെയായിരുന്നു സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം. പാക് അധീന കശ്മീരിൽ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായുള്ള റിപ്പോർട്ടുകൾ ഇന്റലിജൻസ് ഏജൻസികൾ പരിശോധിച്ചുവരികയാണെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭീംബര്‍ ഗലി പ്രദേശത്തിന് സമീപമായിരുന്നു അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തത്.