കാൺപൂർ ടെസ്റ്റ്; രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഇതുവരെ വീണത് അഞ്ചു വിക്കറ്റുകൾ

കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. മൂന്നാം ദിനം ഒരു വിക്കറ്റിന് 14 റൺ എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 55 റണ്ണെടുത്തപ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഇന്നിംങ്‌സിലെ സെഞ്ച്വറി വീരൻ ശ്രേയസ് അയ്യരും, അവസാന ബാറ്റിംങ് പ്രതീക്ഷ രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ.

മൂന്നാം ദിനം ശുഭ്മാൻ ഗില്ലിനെ നഷ്ടമായാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. നാലാം ദിനം ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ 33 പന്തിൽ 22 റണ്ണെടുത്ത ചേതേശ്വർ പൂജാരയെ നഷ്ടമായി. ചാമിസണ്ണായിരുന്നു വിക്കറ്റ്. 41 ൽ അജിൻക്യ രഹാനയെയും, (15 പന്തിൽ നാല്), 51 ൽ ഓപ്പണർ മായങ്ക് അഗർവാളിനെയും (53 പന്തിൽ 17) നഷ്ടമായി. ഒരു റൺ പോലും കൂട്ടിച്ചേർക്കും മുൻപ് റണ്ണൊന്നുമെടുക്കാതെ രവിചന്ദ്ര അശ്വിനെ കൂടി നഷ്ടമായതോടെ 51 അഞ്ചെന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായി. കഴിഞ്ഞ ഇന്നിംങ്‌സിലെ സെഞ്ച്വറി താരം ശ്രേയസ് അയ്യരും (16 പന്തിൽ 34), 13 പന്തിൽ 13 റണ്ണെടുത്ത അശ്വിനുമാണ് ക്രീസിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറ്റിംങ് ഏറെ ദുഷ്‌കരമായ പിച്ചിൽ ഇന്ത്യ ഇതിനോടകെ 123 റണ്ണിന്റെ ലീഡ് എടുത്തിട്ടുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടമാക്കി 74 റണ്ണെടുത്തിട്ടുണ്ട്.

Hot Topics

Related Articles