തായ്‌വാനിൽ വീണ്ടും ഭൂചലനം ; ഒറ്റരാത്രിയിൽ 80ലേറെ ഭൂചലനങ്ങൾ

തായ്പേയ്: തായ്‌വാനിൽ ഭൂചലനങ്ങള്‍. കിഴക്കൻ കൗണ്ടിയായ ഹുവാലീനില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്ബമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഏപ്രില്‍ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില്‍ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്നത്തേത്. അതിനു ശേഷം മേഖലയില്‍ ഇതുവരെ ആയിരത്തോളം തുടർചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും അനുഭവപ്പെട്ട ഭൂചലനത്തില്‍ തായ്പേയില്‍ കെട്ടിടങ്ങള്‍ തകർന്നു. അതേസമയം ഭൂകമ്ബത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങള്‍ തകർന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

Hot Topics

Related Articles