തലയോലപ്പറമ്പ്: വിദ്യാർഥികളിലും യുവാക്കളിലും വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നതിൻ്റെ ഭാഗമായി തലയോലപ്പറമ്പിൽ സൈക്കിൾ റാലി നടത്തി.
സെന്റ് ജോർജ് സൺഡേ സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർ പിടിഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ റാലി തലയോലപറമ്പ് എസ് ഐ ജയകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ യുവാക്കളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
തലയോലപ്പറമ്പിൽ നിന്ന് മാർക്കറ്റ് റോഡ് വഴി ടൗൺ ചുറ്റി ആശുപത്രികവല, ഇല്ലിതൊണ്ട്, കാർണിവൽ സിനിമാസ് വഴി കടന്ന് തലയോലപറമ്പ് പള്ളിയിൽ റാലി സമാപിച്ചു. തലയോലപറമ്പ്പള്ളി വികാരി റവ.ഡോ. ബെന്നിജോൺ മാരാംപറമ്പിൽ, സഹ വികാരി ഫാ.ഫ്രെ ഡ്‌ഡി കോട്ടൂർ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ,ജനറൽ കൺവീനർ സെബാസ്റ്റ്യൻ വടക്കേ പാറശേരി,പി ടിഎ പ്രസിഡന്റ് ഷാജി ഈറ്റത്തോട് എന്നിവർ നേതൃത്വം നൽകി.