തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ വനിതാ സംഘം നേതൃത്വ യോഗം

തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘം നേതൃത്വ യോഗം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.വനിതാ സംഘം പ്രസിഡന്റ്‌ ലാലി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളിബിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജൂൺ 15 ന് രാസ ലഹരിക്കെതിരെബോധവൽക്കരണപരിപാടികൾക്ക് തുടക്കം കുറിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് മാസംസമ്പൂർണ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു.യോഗത്തിൽ ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ,വൽസ മോഹനൻ,സഞ്ജു മിഥോഷ്, ടീന ബൈജു, ഗീത വിശ്വംബരൻ, സിമി ബിനോയ്, ദീപ സുഗുണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles