ചൈനയിൽ സ്ഥിതി അതീവ ഗുരുതരം; ഒരാഴ്ചക്കിടെ കൊവിഡ് ബാധിതർ 3.7 കോടി | COVID CHINA

തിരുവനന്തപുരം: ചൈനയിൽ സ്ഥിതി അതീവ ഗുരുതരം. ഈയാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.7 കോടിയാണെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ മാസം 20 വരെ 25.8 കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിരിക്കാമെന്നാണ് ചൈനീസ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുള്ളത്. ജനസംഖ്യയുടെ 18ശതമാനം വരുിത്.

Advertisements

സെച്ചുവാൻ, ബീജിംഗ് എന്നിവിടങ്ങളിൽ ജനസംഖ്യയുടെ പകുതിയോളം കൊവിഡ് ബാധിതരാണ്. എന്നാൽ ചൈനയുടെ ഔദ്യോഗിക കണക്കുപ്രകാരം ഈ മാസം 22ലെ കൊവിഡ് ബാധിതർ 5000ൽ താഴെ മാത്രമാണ്. തുടർച്ചയായ മൂന്നാം ദിവസവും ഔദ്യോഗിക കണക്കുകൾ പ്രകാരം മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.

Hot Topics

Related Articles