ഏറ്റുമാനൂർ : തിയേറ്ററിൽ നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. ഏറ്റുമാനൂർ യുജിഎം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ വടക്കേക്കര വീട്ടിൽ സന്ധ്യാ പ്രകാശിനാണ് മാല നഷ്ടമായത്.മാല കാണാതായ വിവരം സന്ധ്യ ഏറ്റുമാനൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന്, പോലീസിന്റെ ഇടപെടലോടെ തിയേറ്റർ അധികൃതർ അന്വേഷണം ആരംഭിച്ചു. സൂപ്പർവൈസർ മുരളിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ശുചീകരണ തൊഴിലാളിക്ക് മാല ലഭിച്ചതായി കണ്ടെത്തി.പിന്നീട് മുരളി മാല കൈയിൽ എടുത്ത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. അൻസലിന്റെ സാന്നിധ്യത്തിൽ മാല സന്ധ്യയ്ക്ക് കൈമാറി. മാതൃകാപരമായ പ്രവർത്തനത്തിന് തിയേറ്റർ ജീവനക്കാരെയും തൊഴിലാളികളെയും SHO എ.എസ്. അൻസൽ അഭിനന്ദിച്ചു. മാല തിരികെ ലഭിച്ചതിൽ സന്ധ്യ സൂപ്പർവൈസർ മുരളിയോടും പോലീസിനോടും നന്ദി അറിയിച്ചു.