തിരുനക്കരയിൽ നിന്നും ഏറ്റുമാനൂരിൽ നിന്നും പമ്പ സ്‌പെഷ്യൽ; വണ്ടിയോടിത്തുടങ്ങുക വെള്ളിയാഴ്ച മുതൽ

കോട്ടയം: ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിൽ നിന്ന് പമ്പയ്ക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച്ച മുതലാണ് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുക. ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ബസ് തിരുനക്കരയിലെത്തി അയ്യപ്പൻമാരെ കയറ്റും. തുടർന്ന് അവിടെ നിന്നും രാത്രി 9 മണിക്ക് യാത്ര ആരംഭിക്കും.

ഇവിടെ നിന്ന് തുടങ്ങുന്ന ബസിൽ ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്തി ചേരാം. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാ സംഘം ഓഫീസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ പി.അനിൽകുമാർ, ദേവസ്വം അസി.കമ്മീഷണർ മുരാരി ബാബു, അയ്യപ്പ സേവാ സംഘം സെക്രട്ടറി ജയകുമാർ തിരുനക്കര എന്നിവർ അറിയിച്ചു. ബുക്കിങ്ങിന് ഫോൺ: 9446712893.

Hot Topics

Related Articles