തിരുവല്ല: വയോധിക തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) യാണ് മരിച്ചത്. കിടപ്പുമുറിക്കുള്ളിൽ ത തീപ്പൊള്ളലേറ്റ്
മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ പരിശോധനകളും, തെളിവെടുപ്പുകളും പ്രദേശം കേന്ദ്രീകരിച്ച് നടക്കുകയാണ്.
Advertisements