തിരുവല്ല : ആരോഗ്യ പരിപാലന മേഖലയിൽ 88 സംവൽസരത്തെ പൈതൃകമുള്ള തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ മദർ ആൻഡ് ചൈൽഡ് ബ്ലോക്കായ ബഥേസ്ദാ ടവറിന്റെ സമർപ്പണം 17 ന് നടക്കും. 8 നിലകൾ ഉള്ള പുതിയ ബ്ലോക്കിന്റെ സമർപ്പണ ശുശ്രൂഷ ബ്രദറൻ സഭ ഉപദേഷ്ടാവായ ജോൺ കുര്യൻ നിർവ്വഹിക്കും.
വൈകിട്ട് 5.30 ന് ഒലിവു ചില്ലകൾ പൂക്കുമ്പോൾ എന്ന സംഗീത വിരുന്നോടെയാണ് ചടങ്ങിന് തുടക്കം. ബാംഗ്ളൂരിൽ നിന്നുള്ള ഗ്ലോറിയസ് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. നാൽപതംഗ ഗായക സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്.
സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുന്ന കാർഡുപയോഗിച്ച് ജനുവരി 31 വരെ ആശുപത്രിയിലെ കൺസൽറ്റേഷൻ ചാർജിൽ 50 ശതമാനം ഇളവ് നേടാം. ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് അക്കാദമിക് വിങ് പ്രസിഡന്റ് ജോർജ് കോശി, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ റോളി മാത്യു, രാജു തോമസ് എന്നിവർ അറിയിച്ചു.