പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് വേഗത്തില്‍ അനുമതി നല്‍കണം ; ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍ ഇടപെടലുമായി ഹൈക്കോടതി

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍ ഇടപെടലുമായി ഹൈക്കോടതി. പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് വേഗത്തില്‍ അനുമതി നല്‍കണമെന്ന് ഹൈക്കേടതി നിര്‍ദ്ദേശം നല്‍കി.ബ്രഹ്‌മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി വിളിച്ച പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും അതിന്റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Advertisements

ബ്രഹ്‌മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് ആഗസ്റ്റ് പതിനെട്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ കൊച്ചി കോര്‍പ്പറേഷന്‍ സ്വകാര്യ കമ്ബനികളുമായി സഹകരിച്ച്‌ അൻപത് ടണ്‍ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു. ജൈവമാലിന്യത്തില്‍ പട്ടാളപ്പുഴുക്കളുടെ മുട്ടകള്‍ നിക്ഷേപിച്ച്‌ വിരിയിച്ച്‌ ലാര്‍വകളാക്കി മാറ്റും. ലാര്‍വകള്‍ വലിയ തോതില്‍ ജൈവമാലിന്യം അകത്താക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ലാര്‍വകള്‍ പുറത്തുവിടുന്ന മാലിന്യം കമ്ബോസ്റ്റ് വളമാക്കി മാറ്റാം. ലാര്‍വകള്‍ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. ആണ്‍ ഈച്ചകള്‍ ഇണ ചേരുന്നതോടെയും പെണ്‍ ഈച്ചകള്‍ മുട്ടയിടുന്നതോടെയും ചത്തുപോകും. ലാര്‍വകള്‍ പ്യൂപ്പകളായി മാറിക്കഴിഞ്ഞാല്‍ അവയെ കോഴികള്‍ക്കും പന്നികള്‍ക്കും തീറ്റയായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.ഹൈക്കോടിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നേതൃത്വത്തില്‍ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Hot Topics

Related Articles