തിരുവനന്തപുരം സ്മാർട്ട്സിറ്റി നിർമ്മാണം ഇഴയാൻ കാരണം സംസ്ഥാന സർക്കാരിന്റെ കഴിവുകേട് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മ്മാണം അണ്‍സ്മാര്‍ട്ട് ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ അനുദിനം ബുദ്ധിമുട്ടുകയാണെന്നും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കഴിവുകേടുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വഴുതക്കാട് റോഡ് പണി നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ സ്മാര്‍ട് സിറ്റി നിര്‍മ്മാണ ചുമതലയിലുള്ള ഉദ്യോഗസ്ഥരോടും ഫോണില്‍ സംസാരിച്ചു. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും ശശി തരൂര്‍ വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളുടെ ക്രെഡിറ്റ് എടുക്കുകയാണ് ശശി തരൂരെന്നായിരുന്നു കുറ്റപ്പെടുത്തല്‍. വികസനത്തെക്കുറിച്ച്‌ എല്‍ഡിഎഫും യുഡിഎഫും ഒന്നും മിണ്ടുന്നില്ല. അവര്‍ക്ക് പ്രധാനം സിഎഎയും ബീഫും മണിപ്പൂരുമൊക്കെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

Hot Topics

Related Articles