ഈ മാസം 6 നാണ് തിരുവനന്തപുരം ശ്രീചിത്ര പൂവർ ഹോമിലെ കുട്ടിക്ക് ക്രൂര മർദ്ദനമേറ്റത്. ആര്യനാട് സ്വദേശിയായ 14 വയസ്സുകാരനാണ് മർദനത്തിന് ഇരയായത്. സഹപാഠികളായ അഞ്ച് പേർ ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു . കമ്പി വടി കൊണ്ട് ശരീരത്തിൽ ഉടനീളം ക്രൂരമായി മർദ്ദിച്ചു .
അതേസമയം മർദ്ദന വിവരം ശ്രീ ചിത്ര ഹോം അധികൃതർ മറച്ചുവെച്ചു എന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പിറ്റേദിവസം വീട്ടിലെത്തിയപ്പോഴാണ് കുട്ടിക്ക് മർദ്ദനമേറ്റ വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ പോലീസിന് പരാതി നൽകുന്നതിൽ നിന്നും ശ്രീ ചിത്ര ഹോം ഡയറക്ടർ വിലക്കി എന്നും മർദ്ദനമേറ്റ കുട്ടിയുടെ അമ്മ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ മർദനം ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ സിഡബ്ല്യുസി ശ്രീചിത്ര പുവർ ഹോം അധികൃതരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.