50 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങി; താഴെയെത്തിയതും ശ്വാസംമുട്ടൽ; തൊഴിലാളിക്ക് രക്ഷയായി ഫയര്‍ഫോഴ്സ്

തൊടുപുഴ : കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. തൊടുപുഴ മത്സ്യമാര്‍ക്കറ്റിനു സമീപം മുക്കുടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ നിര്‍മല കോളജിനു സമീപം കാഞ്ഞാംപുറത്ത് അനില്‍ കുമാറിനെ (50) യാണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തിയത്. അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു കയറാനായില്ല. ഇതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സംഘം എത്തി ഓക്‌സിജന്‍ സിലിണ്ടര്‍ കിണറിനുള്ളില്‍ ഇറക്കിയ ശേഷം അനില്‍കുമാറിനെ വലയില്‍ പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ മുകളില്‍ നിന്നും വെള്ളം ഒഴിച്ചു കൊടുത്തതും വായു സഞ്ചാരം കൂട്ടാന്‍ സഹായകരമായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ.ജാഫര്‍ ഖാന്‍, ഫയര്‍ ഓഫീസര്‍മാരായ പി.എന്‍.അനൂപ്, എന്‍.എസ്.ജയകുമാര്‍, എസ്.ശരത്ത്, പി.പി.പ്രവീണ്‍, പി.ടി.ഷാജി, കെ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Hot Topics

Related Articles