ലോക്‌സഭാ തിരഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാളെ പത്രിക സമർപ്പിക്കും

കോട്ടയം: ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയോയെടാണ് പത്രിക സമർപ്പണത്തിനായി സ്ഥാനാർത്ഥി എത്തുക. തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ്-എം ഓഫീസിൽ നിന്നാവും പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിലേക്ക് എത്തുന്നത്. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും.

രാവിലെ ഒൻപതിന് പാർട്ടി ഓഫീസിൽ നിന്ന് പുറപ്പെടുംവിധമാണ് ക്രമീകരണം. കേരളാ കോൺഗ്രസ്-എം പ്രവർത്തകരെല്ലാം പാർട്ടി ഓഫീസിൽ നിന്നാണ് പുറപ്പെടുന്നത്. സിപിഎം പ്രവർത്തകർ തിരുനക്കര ക്ഷേത്രപരിസരത്ത് സംഗമിച്ചാവും സ്ഥാനാർത്ഥിക്കൊപ്പം ചേരുന്നത്. മുന്നണിയിലെ മറ്റ് ഘടകകക്ഷിനേതാക്കളും പ്രവർത്തകരും ഗാന്ധിസ്‌ക്വയറിൽനിന്ന് റോഡ് ഷോയിൽ പങ്കുചേരും. കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ കലക്ടർ മുൻപാകെയാണ് 10.30ന് പത്രിക സമർപ്പിക്കുന്നത്.

Hot Topics

Related Articles