തോമസ് ചാഴികാടൻ വിജയിക്കും; ലീഡ് 36000ത്തിന് മുകളിൽ; വിലയിരുത്തലുമായി സിപിഎം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ 36,000 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിജയിക്കു മെന്നു സിപിഎം ജില്ലാ കമ്മിറ്റി യുടെ വിലയിരുത്തൽ. ബൂത്ത് തലത്തിലുള്ള കണക്കുകൾ വി ശകലനം ചെയ്താണു ജില്ലാ കമ്മിറ്റി വിലയിരുത്തൽ നടത്തി യത്. 4 മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. വൈക്കം, ഏറ്റുമാനൂർ, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാ ണ് എൽഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിക്കുന്നത്. ഇതിൽത്തന്നെ വൈക്കത്ത് ആകും ഏറ്റവും കൂടുതൽ ഭൂരിപക്ഷം എന്നും കണക്കുകൂട്ടുന്നു.

പിറവം, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പം നിൽക്കുമെന്നാണു സിപിഎമ്മിന്റെ തന്നെ വിലയിരു ത്തൽ. ഈ മണ്ഡലങ്ങളിൽ എല്ലാം കൂടി 25,000ന് അടുത്ത് ഭൂ രിപക്ഷം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ലഭിക്കും. ഇതിൽ പുതുപ്പള്ളിയിൽ ആകും യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. എന്നാൽ ഈ ഭൂരിപക്ഷം മറികടന്ന് ജയിക്കാൻ ആവശ്യമായ വോട്ടുകൾ മറ്റു 4 മണ്ഡലങ്ങളിൽ നിന്നു ചാഴികാടനു ലഭിക്കുമെന്നും ജില്ലാ കമ്മിറ്റി കണക്കുകൂട്ടുന്നു.

Hot Topics

Related Articles