ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു

കോട്ടയം : കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്‌ടർ വി.വിഗ്നേശ്വരിക്കാണ് പത്രിക നൽകിയത്. ഇന്ന് മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. മന്ത്രി വി. എൻ വാസവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു എന്നിവരോടൊപ്പം എത്തിയാണ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക നൽകിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കളക്ട്രറേറ്റിൽ എത്തിയ ശേഷമായിരുന്നു പത്രിക നൽകൽ. നാളെ ഒരു സെറ്റ് പത്രിക കൂടി സമർപ്പിക്കും.

Hot Topics

Related Articles