തലതെറിച്ച തൊപ്പി വീണ്ടും അകത്ത് ; യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസെടുത്ത് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസ്

കണ്ണൂർ : ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പൊലീസാണ് തൊപ്പിക്കെതിരെ കേസെടുത്തിരിക്കുന്നത്.നേരത്തെ വളാഞ്ചേരി പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തി കുപ്രസിദ്ധി നേടിയ ആളാണ് തൊപ്പി എന്ന നിഹാദ്.

Advertisements

വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസെടുത്തിന് പിന്നാലെ നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണപുരം പൊലീസെടുത്ത കേസില്‍ നിഹാദിനെ അറസ്റ്റ് ചെയ്‌തേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള നിഹാദിനെ കണ്ണപുരം പൊലീസിന് കൈമാറും. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഹാദ് തയ്യാറായിരുന്നില്ല. തൊപ്പിയുടെ കൈവശം അശ്ലീല ഉള്ളടക്കങ്ങള്‍ ഉണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്.എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ കഴിയവെയാണ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിഹാദിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ ഉദ്ഘാടന ചടങ്ങിന് തൊപ്പി വരുന്നതറിഞ്ഞ് നൂറ് കണക്കിന് കുട്ടികള്‍ ഉള്‍പ്പടേയുള്ളവര്‍ തടിച്ച്‌ കൂടിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ പരിപാടിക്കിടെ തൊപ്പി തെറിപ്പാട്ട് പാടിയത് വിവാദമായിരുന്നു.

സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ഗെയിം സ്ട്രീമറായ നിഹാദിന് ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ഇതില്‍ കൂടുതലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്നെ ആരോപണനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അശ്ശീലവും സ്ത്രീ വിരുദ്ധതയും പറയുന്ന ഒരാളെ കുട്ടികള്‍ പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പലരും പരാതി ഉന്നയിച്ച്‌ രംഗത്തെത്തിയത്.

ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തൊപ്പിയെപ്പോലുള്ള യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഗുണപരമായ പല മാറ്റങ്ങളും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവുവുമായ വീഡിയോകള്‍ ഉല്‍പ്പാദിപ്പിക്കുകയാണെന്നാണ് ഡി വൈ എഫ് ഐ പ്രതികരിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തൊപ്പിക്കെതിരെ രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles