ചതച്ചരച്ചിട്ടും പതറിയൊടുങ്ങാത്ത കർഷകവീര്യം ; ഒടുവിൽ മുട്ടുമടക്കി കേന്ദ്രം ; കാർഷിക നിയമങ്ങൾ പിൻവലിച്ച് മോദി

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുരു നാനാക് ദിനത്തില്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിയപ്പെടാതെ പോയെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.

Advertisements

രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും .പ്രധാനമന്ത്രി പറഞ്ഞു. വലിയ എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിക്കുന്നത്. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷര്‍ സമരത്തിലായിരുന്നു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രിഅറിയിച്ചത്.

Hot Topics

Related Articles