മന്ത്രി മന്ത്രിയുടെ പണി നോക്കിയാൽ മതി ; വിരട്ടാൻ വരേണ്ട: കോട്ടയം ജില്ലാ കളക്ടർ പത്ത് തവണ വിളിച്ചിട്ടും ഫോണെടുത്തില്ല: അഴിമതിക്കാരും അഹങ്കാരികളും കൊടി കുത്തി വാഴുന്ന ജിയോളജി വകുപ്പിൽ സമൂല അഴിച്ചു പണി; ജില്ലാ ഓഫിസറുടെ അസിസ്റ്റന്റും തെറിച്ചു

ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : അഴിമതിക്കാരും അഹങ്കാരികളും കൊടികുത്തി വാണിരുന്ന ജില്ലാ ജിയോളജി ഓഫിസിൽ സമൂല അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ജില്ലാ ജിയോളജി ഓഫിസറെ സ്ഥലം മാറ്റിയതിന് പിന്നാലെ, ഇദേഹത്തിന്റെ അസിസ്റ്റന്റിനെയും തെറുപ്പിച്ചു. ഇദേഹത്തിന്റെ അസിസ്റ്റന്റ് ഫക്രുദീനെയാണ് തിരുവനന്തപുരത്ത് ജിയോളജി ഡയറക്ടറേറ്റിലേയ്ക്ക് സ്ഥലം മാറ്റിയത്. ഫക്രുദീനും , ജില്ലാ ഓഫിസറായിരുന്ന പി.എൻ ബിജുമോനും അടങ്ങുന്ന സംഘമാണ് ജിയോളജി ഓഫിസിൽ വൻ അഴിമതിയ്ക്ക് കുട പിടിച്ചിരുന്നതെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ഇപ്പോൾ സ്ഥലം മാറ്റിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിയെ പോലും
വിലയില്ലാതെ
കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു മന്ത്രിയുടെ ഓഫിസിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ജിയോളജി ജില്ലാ ഓഫിസിൽ ഫോൺ വിളിച്ചപ്പോൾ ധിക്കാര പരമായ മറുപടിയാണ് ലഭിച്ചത്. മന്ത്രിയുടെ ഓഫിസിൽ നിന്നും മുണ്ടക്കയം അടക്കമുള്ള പ്രദേശങ്ങളിലെ വിഷയങ്ങളിൽ അന്വേഷിക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മോശമായ ഭാഷയിൽ ജിയോളജിസ്റ്റ് പ്രതികരിച്ചത്. അഴിമതിക്കാരനാണ് എന്ന വിജിലൻസ് റിപ്പോർട്ടിനൊപ്പം മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പരാതി കൂടി എത്തിയതോടെ, ജിയോളജിസ്റ്റ് തെറിക്കുകയായിരുന്നു. ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ജില്ലാ കളക്ടർ നേരിട്ട് ഫോണിൽ വിളിച്ചെങ്കിലും ജിയോളജിസ്റ്റ് ഫോണെടുക്കാൻ തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അഴിമതിയുടെ
കൂട്ട് കൃഷി
ജിയോളജി ഓഫിസിൽ നടക്കുന്നത് അഴിമതിയുടെ കൂട്ട് കൃഷി ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്ഥലം മാറ്റപ്പെട്ട ബിജുവിനെയും , ഫക്രുദീനെയും സമീപിക്കാതെ ജിയോളജി ഓഫിസിൽ ഒരു കാര്യവും നടക്കില്ലെന്നത് പരസ്യമായ രഹസ്യമാണ്. ജില്ലയിലെ പാറ , ക്വാറി , മണ്ണ് മാഫിയയെ നിയന്ത്രിക്കുന്നത് ഈ ഉദ്യോഗസ്ഥ സംഘം ചേർന്നായിരുന്നു. ഈ സാഹചര്യത്തിൽ അഴിമതിയ്ക്ക് കളമൊരുക്കിയിരുന്ന രണ്ട് ഉദ്യോഗസ്ഥരെയും തെറുപ്പിച്ചതോടെ ജില്ലയിലെ ജിയോളജി വകുപ്പ് ക്ലീനാകുമെന്നാണ് പ്രതീക്ഷ.

ജില്ലാ ജിയോളജിസ്റ്റ് പി.എൻ ബിജുമോനെ സ്ഥലം മാറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇദ്ദേഹത്തിന് പകരം സീനിയർ മോസ്റ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ.സി.എസ് മഞ്ജുവിനെ ജില്ലാ ജിയോളജിസ്റ്റായി നിയമിച്ചുള്ള ഉത്തരവും പുറത്തിറക്കി. എറണാകുളം ജില്ലയിലെ അസി.ജിയോളജിസ്റ്റായ മഞ്ജുവിനെ പ്രമോഷനോടെയാണ് കോട്ടയത്ത് നിയമിക്കുന്നത്. ബിജു മോനെ തരം താഴ്ത്തി ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നാണ് സൂചന.

Hot Topics

Related Articles