കൊത്തുപണികള്‍ സംരക്ഷിക്കും, ഗോപുരങ്ങള്‍ മനോഹരമാക്കും; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 21ന്

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 11 മണിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ ക്ഷേത്രത്തിലെ നാല് ഗോപുരങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ബലിക്കല്‍പുരയിലെ ചോര്‍ച്ച മാറ്റുക, തടിയില്‍ ആലേഖനം ചെയ്ത കൊത്തുപണികള്‍ സംരക്ഷിക്കുക തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാവും നടത്തുക.

Advertisements

2021-23 ലെ ക്ഷേത്രപദേശക സമിതിയുടെ പ്രഥമയോഗം പ്രസിഡന്റ് ടി.സി ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ക്ഷേത്രത്തിനകത്തെ നവീകരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായത്. പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണം പടിഞ്ഞാറെ നട ഭക്തജന സമിതിയും വടക്കേനടയിലെ അറ്റകുറ്റ പണികള്‍ തിരുനക്കര നെടുമങ്ങാട് കുടുംബവും ചിലവ് ഏറ്റെടുത്ത് നടത്തും. യോഗത്തില്‍ പുതിയതായി സ്ഥാനമേറ്റെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍, മെമ്പര്‍മാരായ അഡ്വ. മനോജ് ചരളേല്‍, ശ്രീ പി.എം തങ്കപ്പന്‍ എന്നിവരെ ആദരിക്കും.

Hot Topics

Related Articles