തിരുവനന്തപുരം: ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും എതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട് പോലീസിന് കൈമാറി. റിപ്പോർട്ടിൽ എതിരെ വന്ന വാഹനത്തിന്റെ കണ്ട് കാർ സഡൻ ബ്രേക്ക് ഇട്ടതായാണ് പറയുന്നത്. ലോറി സഡൻ ബ്രേക്കിട്ടതിന്റെ ഭാഗമായി ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബ്രാക്കറ്റ് താഴോട്ടു വളഞ്ഞ് നാലിഞ്ച് മുന്നോട്ടു നീങ്ങിയിട്ടുണ്ട്. അമിത ബ്രേക്കിടലിൽ മാത്രം സംഭവിക്കുന്നതാണിത്. കൂടാതെ ലോറിയിൽ ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബോൾട്ടുകളും വളഞ്ഞിട്ടുണ്ട്.
ടാങ്കർ ലോറി ബ്രേക്കിട്ടു നിർത്തി നാലഞ്ച് സെക്കന്റ് കഴിഞ്ഞതിന് ശേഷമാണ് കാർ ലോറിയിലേക്ക് ഇടിച്ച് കയറിയിരിക്കുന്നത്. ഈ വസ്തുതകൾക്കെല്ലാം വിരൽ ചൂണ്ടുന്നത് പ്രകാശ് ദേവരാജന്റേത് ആത്മഹത്യ തന്നെയാണ് എന്ന അനുമാനത്തിലേക്കാണ്. പക്ഷേ ആറ്റിങ്ങൽ പൊലീസ് പ്രകാശ് ദേവരാജന്റെ ആത്മഹത്യ സംബന്ധിച്ച് എടുത്ത കേസിലെ എഫ് ഐ ആറിൽ പറയുന്നത് യാദൃശ്ചിക അപകടം എന്നാണ്. കാറിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിനെ കുറിച്ചും എഫ് ഐ ആറിൽ പരമാർശമില്ല. ജൂൺ 21ന് രാത്രി നടന്ന അപടത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പിറ്റേ ദിവസം 11 മണിക്കാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർ വിശദമായി പരിശോധിച്ച ശേഷമാണ് എഫ് ഐ ആർ തയ്യാറാക്കിയത് എന്നുവേണം അനുമാനിക്കാൻ. കൂടാതെ പ്രകാശ് ദേവരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പുകളും ആത്മഹത്യകുറിപ്പും ഉദ്ദരിച്ച് രാവിലെ തന്നെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും വാർത്തയും വന്നിരുന്നു. എന്നിട്ടും ടാങ്കർ ലോറിയേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം യാദൃശ്ചികമാവുന്നത് എങ്ങനെയെന്ന സംശയമാണ് ഉയരുന്നത്. ആത്മഹത്യ അല്ലെങ്കിൽ മനഃപൂർവ്വം ടാങ്കർ ഇടിച്ചു കയറ്റിയ പ്രകാശ് ദേവരാജനെതിരെ കേസെടുക്കേണ്ടതല്ലേ അതും എഫ് ഐ ആറിൽ പരാമർശിക്കുന്നില്ല. ജോയിന്റ് ആർ ടി ഒ യുടെ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ച കഴിഞ്ഞ സാഹചര്യത്തിൽ പൊലീസിന് ഇനി തുടർ നടപടിയിലേക്ക് കടക്കേണ്ടി വരും.
സംഭവവുമായി ബന്ധപ്പെട്ട് പ്രശ തന്റെ ആത്മഹത്യാക്കുറിപ്പിൽ ചേർത്തിരിക്കുന്ന ആരെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇതിനിടയിൽ നാട്ടിലെത്തിയ ഭാര്യ തിരികെ പോകാനുന്നുള്ള തയാറെടുപ്പിലെന്നും ആണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇവർ നാട്ടിൽ എത്തിയ വിവരം പൊലീസ് അറിഞ്ഞിട്ടുമില്ല. ഗൾഫിലുള്ള ശിവലയുടെ മറ്റ് സുഹൃത്തുകളെയും പൊലീസിന് നോട്ടീസ് നൽകി വിളിച്ചു വരുത്താം. അത്തരം നടപടിയിലേക്ക് പൊലീസ് പോകുമോ എന്നാണ് നിയമവിദഗ്ദ്ധർ അടക്കം ഉറ്റു നോക്കുന്നത്. പ്രകാശ് ദേവരാജന്റെ ആത്മഹത്യ വാർത്തയായപ്പോൾ തന്നെ എല്ലാ മാധ്യമങ്ങളിലും വന്ന വാർത്തയാണ് ഭാര്യ ശിവകലയ്ക്കും സുഹൃത്തിനുമെതിരെ പ്രകാശ് ദേവരാജൻ ജൂൺ 20ന് വട്ടിയൂർകാവ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന്.
ഇത് സംബന്ധിച്ച് വട്ടിയൂർകാവ് എസ് എച്ച് ഒ പറയുന്നത് ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് മണികണ്ഠേശ്വരത്തെ ഒരു യുവാവിനോടു ഇവിടെത്തെ പൊലീസ് ലിമിറ്റ് ഏതെന്ന് അന്വേഷിച്ചിരുന്നുവെന്ന് പ്രാദേശികമായി അറിയാൻ കഴിഞ്ഞുവെന്നും ഇവിടെ പരാതി തന്നിരുന്നുവെങ്കിൽ ഇങ്ങനെയൊരു മരണം ഉണ്ടാകുമായിരുന്നില്ലന്നും വട്ടിയൂർകാവ് പൊലീസ് പ്രതികരിച്ചു.
കുടംബത്തിന് വേണ്ടി എന്തു ത്യാഗവും സഹിച്ചിരുന്ന പ്രകാശ് ദേവിന്റെ ദാമ്പത്യത്തിൽ താഴപ്പിഴകൾ വന്നതോടെ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ജോലിയെക്കാൾ കുടുംബത്തിന്റെ താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഭാര്യയുടെ പ്രൊഫഷനും വലിയ വിലയണ് പ്രകാശ് നല്കിയിരുന്നത്. അതു കൊണ്ട് തന്നെ വിട്ടു വിഴ്ചകൾ ഒരു പാട് നടത്തിയാണ് പ്രകാശ് ജീവിതം മുന്നോട്ടു നീക്കിയത്. തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ശിവ കല ഭരത നാട്യത്തിൽ റിസർച്ച് ആരംഭിച്ചപ്പോഴും എല്ലാ പിന്തുണയും നലകി ഒപ്പം നിന്നത് പ്രകാശ് ആയിരുന്നു.
റിസർച്ചി്‌ന്റെ ഭാഗമായി തീസിസ് തയ്യാറാക്കാനും പഠനത്തിന്റെ ഭാഗമായുള്ള യാത്രകൾക്കും എല്ലാം ഭർത്താവായ പ്രകാശ് ദേവരാജൻ ഒപ്പമുണ്ടായിരുന്നു. എറ്റവും ഒടുവിൽ ഒരു വർഷം മുൻപാണ് ഭരതനാട്യത്തിൽ ശിവകലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. നൃത്ത ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്ന ശിവകലയ്ക്ക് ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു. മകൾ ഭാര്യയുടെ ആദ്യ ഭർത്താവിലെ കുട്ടി ആയിരുന്നെങ്കിലും രണ്ടു മക്കളെയും താഴത്തും തറയിലും വെയ്ക്കാതെ തന്നെയാണ് പ്രകാശ് വളർത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ കോളേജില ബിരുദ വിദ്യാർതഥിനിയാണ് ശിവകലയുടെ മകൾ.
ഡാൻസിലും മറ്റ് ആക്ടിവിറ്റികളിലും മിടുക്കി ആയിരുന്ന മകൾക്കും ഈ അച്ഛനെയായിരുന്നു കൂടുതൽ ഇഷ്ടം. ആത്മഹത്യ കുറിപ്പിലും മകളോടുള്ള ഇഷ്ടം പ്രകാശ് ദേരാജൻ മറച്ചുവെച്ചിരുന്നില്ല. അച്ഛനോടും അനിയനോടും പൊറുക്കണമെന്ന് മകളോടുള്ള അഭ്യർത്ഥനയും കത്തിൽ ഉണ്ടായിരുന്നു. മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അപകടത്തിനു മുമ്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ‘അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..’, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.