കാട്ടിൽ വിറക് ശേഖരിക്കാൻ ഇറങ്ങി : 58 കാരനെ കടുവ കടിച്ച് കൊന്നു 

മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ 58കാരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നംദിയോ അത്രം എന്നയാള്‍ കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു ഇയാളെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ബല്ലാര്‍പുര്‍ ഫോറസ്റ്റ് റേഞ്ചിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരത്തുകയായി 25,000 രൂപ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. കടുവയെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. അത്രം കൊല്ലപ്പെട്ട സ്ഥലത്തിന് സമീപം എട്ട് ക്യാമറകള്‍ സ്ഥാപിച്ചുവെന്നും നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അറിയിച്ചു. വന മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വിറക് ശേഖരിക്കാനും മറ്റും പോകരുതെന്ന മുന്നറിയിപ്പും സമീപവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles