ജില്ലയിൽ ഈ സ്ഥലങ്ങളിൽ അടുത്ത വ്യാഴാഴ്ച വരെ ജലവിതരണം ഭാഗികമായി മുടങ്ങും

കോട്ടയം : ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, ആർപ്പൂക്കര, അതിരമ്പുഴ, ഐമനം, നീണ്ടൂർ എന്നീ പഞ്ചായത്തുകളിലും, കോട്ടയം മുനിസിപ്പാലിറ്റി വാർഡ് നമ്പർ – 1, 50, 51, 52 എന്നിവിടങ്ങളിലും അടുത്ത വ്യാഴം വരെ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജല അതോറിറ്റിയുടെ മെഡിക്കൽ കോളേജ് പ്ലാന്റിൽ പമ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക.

Advertisements

Hot Topics

Related Articles