ട്രെയിനിന് മുകളില്‍ കയറിയ 17കാരന്റെ മരണം; ഓവര്‍ഹെഡ് ലൈനിന്റെ തൊട്ടടുത്ത് എത്തിയപ്പോള്‍ തന്നെ തെറിച്ചുവീണു

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ പതിനേഴുകാരൻ മരിച്ച സംഭവത്തില്‍ റെയില്‍ വേ അന്വേഷണം തുടങ്ങി. പോണെക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ഗുഡ്സ് ട്രെയിനിന് മുകളില്‍ 17കാരനായ ആന്റണി കയറിയത്.വലിയ അളവില്‍ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളല്‍ എല്‍ക്കുകയായിരുന്നു. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തിരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരചിരണ വിഭാഗത്തിലായിരുന്നു.

Advertisements

ഏഴാമത്തെ ട്രാക്കില്‍ ഷൊർണൂർ ഭാഗത്ത് നിന്ന ഗുഡ്‌സ് വണ്ടിയാണ് ട്രാക്കില്‍ നിർത്തിയിരുന്നത്. നിർത്തിയിട്ട ട്രെയിന് അടിയിലൂടെയാണ് ആന്റണിയുടെ സുഹൃത്തുക്കള്‍ പോയത്. ആന്റണി മുകളിലൂടെ കയറാൻ ശ്രമിക്കുമ്ബോള്‍ തന്നെ കൂട്ടുകാർ ആന്റണിയോട് കയറരുതെന്ന് പറയുന്നുണ്ടായിരുന്നെന്നും എന്നാല്‍ അതിനകം തന്നെ എന്നാല്‍ ഗുഡ്‌സ് ട്രെയിനിന്റെ മൂന്നോ നാലോ സ്‌റ്റെപ്പ് ആന്റണി കയറിയെന്നും പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആ സമയത്ത് തന്നെ ശക്തിയേറിയ വൈദ്യുതി കടന്നുപോകുന്ന ഓവർ ഹെഡ് വൈദ്യുതി ലൈനിന്റെ തൊട്ടടുത്ത് എത്തിയപ്പോള്‍ തന്നെ അതിന്റെ ശക്തി ആന്റണിയെ വലിക്കുകയും അവിടെ നിന്ന് ഷോക്കടിച്ച്‌ പൊള്ളലേറ്റ് കുറ്റിക്കാട്ടിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.90 ശതമാനത്തിന് മുകളില്‍ ആന്റണിക്ക് പൊള്ളലേറ്റിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേ സമയം വിദ്യാർത്ഥി ട്രെയിനിന് മുകളില്‍‌ കയറി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍‌ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടെയുണ്ടായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി.അതേ സമയം മിക്ക ഓവർഹെഡ് റെയില്‍വേ കേബിളുകളും ഇലക്‌ട്രിക് ട്രെയിനുകള്‍ക്ക് പവർ നല്‍കുന്നതിനായി 25,000 വോള്‍ട്ട് (25 kV) വോള്‍ട്ടേജാണ് വഹിക്കുന്നത്. ഇത് വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതിയെക്കാള്‍ ഏകദേശം 100 മടങ്ങ് ശക്തമാണെന്നാണ് പറയുന്നത്.

Hot Topics

Related Articles