തിരുവനന്തപുരം:വലിയ തിരക്കുള്ള ട്രെയിൻ യാത്രകളിൽ ആശ്വാസത്തോടെ വിശ്രമിക്കാനെന്ന ലക്ഷ്യത്തോടെ പലരും സ്ലീപ്പർ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. എന്നാൽ, റെയിൽവേ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്ലീപ്പർ ടിക്കറ്റാണെങ്കിലും പകൽ മുഴുവൻ ബെർത്തിൽ കിടക്കാൻ കഴിയില്ല.യാത്രക്കാർ പരസ്പരം സഹകരിച്ച് സീറ്റുകൾ ഉപയോഗിക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. പകൽ സമയത്ത് സ്ലീപ്പർ ബെർത്തുകൾ ഇരിപ്പിടമായി മാത്രം ഉപയോഗിക്കണമെന്നും രാത്രി ഉറക്ക സമയമായാൽ മാത്രമേ ബെർത്തിൽ കിടക്കാനാവൂ.
സാധാരണയായി രാത്രി 10 മുതൽ രാവിലെ 6 വരെയായിരുന്നു ഉറങ്ങാനുള്ള സമയം അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് രാത്രി 9 മുതൽ രാവിലെ 6 വരെയായി മാറ്റിയിരിക്കുകയാണ്.മുകളിലെ ബെർത്തുള്ള യാത്രക്കാരൻ പകൽ സമയത്ത് താഴത്തെ ബെർത്തിൽ ഇരിക്കാം. എന്നാൽ ഉറക്ക സമയത്ത്, സൈഡ് ലോവർ ബെർത്തിൽ യാത്ര ചെയ്യുന്നവർക്കും ആർഎസി (Reservation Against Cancellation) സ്റ്റാറ്റസിലുള്ള യാത്രക്കാരനും ഇരിക്കാൻ സ്ഥലം വിട്ടു കൊടുക്കണം.പകലുറക്കത്തെ ചൊല്ലി യാത്രക്കാർ തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് റെയിൽവേ ഈ നിയമം കർശനമാക്കാൻ തീരുമാനിച്ചത്. അതേസമയം, ഗർഭിണികൾക്കും രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കും.