ട്രാവന്‍കൂര്‍ സിമെന്റ്‌സ്; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് മന്ത്രി രാജീവ്

കോട്ടയം : ട്രാവന്‍കൂര്‍ സിമെന്റ്‌സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനല്‍കി. റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന്റെ ത്തിന്റെ ഭാരവാഹികളായ വിജി എം തോമസ്, ജോണ്‍ പി ചെറിയാന്‍, പി സനല്‍ കുമാര്‍, എം ആര്‍ ജോഷി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

Advertisements

നിലവില്‍ ട്രാവന്‍കൂര്‍ സ്മെന്റ്‌സിന് ബാധ്യതകള്‍ ഉണ്ടെങ്കിലും കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മ്മാണം, ഗ്രേ സി മെന്റ് ഉല്‍പാദനം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ നടപടികളും, ഉന്നതതല ചര്‍ച്ചകളും നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles