നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; പത്തനംതിട്ട പേഴുംപാറ സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വടശ്ശേരിക്കര പേഴുംപാറ സ്വദേശി ലിജോ രാജാണ് (31)അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്.

Advertisements

റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു ലിജോ. പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ ലിജോ രാജ് പെണ്‍കുട്ടി നേരെ എറിഞ്ഞു. പെണ്‍കുട്ടി ഇത് ശ്രദ്ധിക്കാതെ നടന്നു പോയി റോഡ് ക്രോസ്സ് ചെയ്യുന്ന സമയം കാര്‍ മുന്നില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ ഷാളില്‍ പിടിച്ച് വലിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെണ്‍കുട്ടിയുടെ പരാതിയില്‍ ലിജോ രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനക്കിക്കല്‍ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകനാണ് ലിജോ.

Hot Topics

Related Articles