തിരുവനന്തപുരത്ത് കുടുംബ പ്രശ്നത്തിൽ ഇടപെടാൻ എത്തിയ പോലീസ് വഴിയിൽ നിന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം:സമീപത്തെ വീട്ടിലെ കുടുംബ പ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് വഴിയിൽ നിന്ന യുവാവിനെ ക്രൂരമായി മർദിച്ചുവെന്നാരോപണം. വാമനപുരം സ്വദേശി നിഖിൽ (28) ആണ് പൊലീസ് മർദനത്തിൽ കൈ ഒടിഞ്ഞ് ഇപ്പോഴും ചികിത്സയിലുള്ളത്.കഴിഞ്ഞ ന്യൂ ഇയർ ദിനത്തോടനുബന്ധിച്ച് സംഭവിച്ച സംഭവം അന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ച് റിപ്പോർട്ടിലൂടെ പുറത്ത് വന്നു.സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന നിഖിലിനെയും കൂടെയുണ്ടായിരുന്നവരെയും ചോദ്യം ചെയ്യാതെ തന്നെ പൊലീസ് അടിച്ചോടിക്കുകയായിരുന്നു.

Advertisements

“മദ്യപാനിയല്ലാത്ത എനിക്ക് എന്തിനാണ് മർദനം?” എന്ന ചോദ്യം ഉന്നയിച്ചതോടെ നാല് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പരാതി.നിഖിലിനെ 40-ത്തിലധികം അടികൾക്കിരയാക്കിയ ശേഷമാണ് പൊലീസ് അവനെ ഗുരുതര പരുക്കുകളോടെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ആറുദിവസം ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് ശേഷമാണ് എഴുന്നേറ്റിരിക്കാൻ കഴിഞ്ഞത്.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരിക്കുന്നത്. പൊലീസുമായുണ്ടായ കലഹത്തിനിടെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ നിഖിലിന് പരുക്കേറ്റുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Hot Topics

Related Articles