ഡല്‍ഹി; ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലും വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ വീണ്ടും ശ്രമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാധ്യമായ ആണവയുദ്ധം താന്‍ തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാന്‍ നേതാക്കളുമായും സംസാരിച്ചതായും ഇരുവര്‍ക്കും കനത്ത വ്യാപാര തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. തന്റെ കടുപ്പമാണ് ഇരു രാജ്യങ്ങളെയും പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രംപ് പറഞ്ഞു, ‘ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, അദ്ദേഹം ഒരു അത്ഭുതകരമായ വ്യക്തിയാണ്. ‘പാകിസ്ഥാനുമായുള്ള പ്രശ്നം എന്താണ്?’ എന്ന് ഞാന്‍ ചോദിച്ചു. പിന്നെ ഞാന്‍ പാകിസ്ഥാനുമായും സംസാരിച്ചു. ഈ സംഘര്‍ഷം വര്‍ഷങ്ങളായി തുടരുകയാണ്, വാസ്തവത്തില്‍ നൂറ്റാണ്ടുകളായി.’ഇന്ത്യയും പാകിസ്ഥാനും നൂറുകണക്കിനു വര്‍ഷങ്ങളായി പരസ്പര തര്‍ക്കങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചിട്ട് 80 വര്‍ഷം പോലും ആയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വാതന്ത്ര്യത്തിന് മുമ്ബ് പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു.സംഘര്‍ഷം കുറഞ്ഞില്ലെങ്കില്‍ അമേരിക്ക ഒരു വ്യാപാര കരാറിലും ഏര്‍പ്പെടില്ലെന്ന് പാകിസ്ഥാനോട് വ്യക്തമായി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ‘നിങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, നിങ്ങളുടെ തല കറങ്ങുന്ന തരത്തില്‍ കനത്ത തീരുവകള്‍ ഞങ്ങള്‍ നിങ്ങളുടെ മേല്‍ ചുമത്തുമെന്ന് ഞാന്‍ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.