ടി. വി. അച്യുതവാര്യർ പുരസ്ക്കാരം ജി. ശിവപ്രസാദിനു സമ്മാനിച്ചു  : ഏറ്റുവാങ്ങിയത് മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരം 

തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ, പ്രസ് ക്ലബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു. 

Advertisements

പത്രങ്ങളിലെ മികച്ച വാർത്താചിത്രത്തിനുളള പുരസ്കാരം മാതൃഭൂമി കോട്ടയം ബ്യൂറോയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദ് ഏറ്റുവാങ്ങി. മന്ത്രി വീണാ ജോർജ് പുരസ്കാരം സമ്മാനിച്ചു. ടി.എൻ പ്രതാപൻ എം പി പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്.പിളള വാർത്താദൃശ്യങ്ങൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.  10001 രൂപയും കീർത്തി ഫലകവുമാണ് സമ്മാനിച്ചത്. പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.  മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാൾ, ദൂരദർശൻ മുൻ പ്രോഗ്രാം ഹെഡ് എൻ. മോഹനകൃഷ്ണ, മുതിർന്ന ഫോട്ടോഗ്രാഫർ ജനാർദ്ദനൻ മൊണാലിസ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിർണ്ണയിച്ചത്. 

Hot Topics

Related Articles