കോട്ടയം : 1998ലെ റാഗിങ് തടയൽ നിയമവും 2009 ലെ യു.ജി.സി റഗുലേഷനും അനുസരിച്ച് സർവ്വകലാശാലകളിലെ കിഴിലുള്ള റാഗിങ് വിരുദ്ധ കമ്മിറ്റികൾ ശക്തമായി പ്രവർത്തിപ്പിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. വി. സോണി ആവശ്യപ്പെട്ടു.
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ
അതിക്രൂരമായി റാഗിങ് നടന്നത് നിലവിലെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തികൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ കോളേജുകളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ എല്ലാ മാസവും കൂടുന്നുണ്ടോയെന്നും അതാത് മാസങ്ങളിൽ സർവകലാശാല വൈസ് ചാൻസലർമാർക്ക് റിപ്പോർട്ട് കൊടുക്കുന്നുണ്ടോയെന്നും സർക്കാർ പരിശോധന നടത്തണമെന്നും ടി. വി. സോണി ആവശ്യപ്പെട്ടു.