കുട്ടികളെ മറയാക്കി മുത്തശ്ശിയുടെ വഴിവിട്ട ബന്ധങ്ങള്‍; മക്കളെ പൊന്നുപോലെ നോക്കിക്കോളാമെന്ന് പറഞ്ഞ് ഏറ്റെടുത്തു; മരുമകള്‍ പണം അയക്കാത്തത് വൈരാഗ്യത്തിന് ഇടയാക്കി; രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയില്‍ രണ്ടു വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് പൊലീസ് പറയുന്നു. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനുമായിരുന്നു ഇത്.

Advertisements

കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്‌സി ഭര്‍തൃമാതാവിന്റെ വഴിവിട്ട ബന്ധങ്ങള്‍ എതിര്‍ത്തിരുന്നു. ഈ കാരണം കൊണ്ടു തന്നെ ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നതും. വിദേശത്ത് ജോലി ചെയ്യുന്ന ഡിക്‌സി പണം അയച്ച് കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ മേഴ്‌സി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്‌സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്‌സിക്കൊപ്പം വിട്ടയച്ചു.

മരണവിവരം അറിഞ്ഞെത്തിയ സജീവിന് ഭാര്യയായ ഡിക്‌സിയുടെ വീടിന് അടുത്ത് വച്ച് മര്‍ദ്ദനമേറ്റിരുന്നു. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയില്‍ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്‌സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.അമിത വേഗത്തില്‍ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടയുകയും അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്‌സിയും സുഹൃത്ത് ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

Hot Topics

Related Articles