ജാഗ്രത വേണം  ! സന്ധിവാത പ്രശ്നമുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത് 

ന്യൂസ് ഡെസ്ക് : സന്ധിവാതം വളരെ സാധാരണമാണ്. പ്രത്യേകിച്ച്‌ 50 വയസ്സിനു മുകളിലുള്ളവരില്‍. ഇത് സന്ധി വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ ദുര്‍ബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. പാരമ്പര്യം, മുൻപ് സന്ധികളില്‍ പരുക്ക് പറ്റിയവര്‍, അമിതവണ്ണമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisements

ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളില്‍ വേദനയാണ് ഒരു ലക്ഷണം. 

തണുപ്പുകാലത്ത് ആര്‍ത്രൈറ്റിസ് വേദനയോ അസ്വസ്ഥതയോ പൂര്‍ണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഭക്ഷണത്തില്‍ കൂടുതല്‍ പോഷകങ്ങള്‍ ചേര്‍ക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. സാന്ധിവാതപ്രശ്നമുള്ളവര്‍ മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റിള്‍ ഉള്‍പ്പെടുത്തുക. കാരണം, മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. ധഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമവും സന്ധിവേദനയെ ലഘൂകരിക്കും. സന്ധിവാതത്തിന്റെ ആഘാതം ലഘൂകരിക്കാൻ ഒരാളുടെ ഭക്ഷണത്തില്‍ ആന്റി – ഇൻഫ്ലമേറ്ററി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയില്‍ പ്രധാനം സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളാണ്.

ഈ മത്സ്യം കഴിക്കുന്നത് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഇലക്കറികള്‍, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന അവ വീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ പോഷക സാന്ദ്രമായ പച്ചക്കറികള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ ചെറുക്കുന്നതിന് സഹായകമാണ്.ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.