കഥാപ്രസംഗത്തിന് 100 വയസ്സ്; അക്ഷര നഗരിയിൽ ആഘോഷം

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മലയാള കലാ അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു. 2.30 മുതൽ ലൈബ്രറി ഹാളിൽ യുവജനോത്സവ മത്സര വിജയികളുടെ കഥാപ്രസംഗമേള. 3.30ന് കാഥികൻ വിനോദ് ചമ്പക്കരയുടെ കുഞ്ചൻ നമ്പ്യാർ എന്ന കഥാപ്രസംഗം. തുടർന്ന് പൊതുസമ്മേളനം എന്നിവ നടക്കും. ലൈബ്രറി പ്രസിഡണ്ട് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉത്ഘാടനം ചെയ്യും. മുതിർന്ന കാഥികരായ കോട്ടയം ബാബുരാജ്, ചിങ്ങവനംസിസ്റ്റേഴ്സ്, രമാ.എസ് കുമാർ, എം.എൻ.കവിയൂർ, പഴയിടം മുരളി എന്നിവരെ ഗവ.ചീഫ് വിപ്പ് DR .N.ജയരാജ് MLA ആദരിക്കും. സമ്മേളനത്തിൽ മലയാള കലാ അക്കാദമി സെക്രട്ടറി അഞ്ചൽഗോപൻ, പ്രശസ്ത കാഥിക രായ അയിലം ഉണ്ണികൃഷ്ണൻ, മുതുകുളം സോമനാഥ്, വി.ജി. മിനീഷ് കുമാർ, മീനടം ബാബു, വിനോദ് ചമ്പക്കര തുടങ്ങിയവർ സംസാരിക്കും.

Advertisements

Hot Topics

Related Articles