വീടു കുത്തി തുറന്ന് അകത്തു കയറി; എന്നാൽ ഒന്നും മോഷ്ടിച്ചില്ല; പകരം ഇയാൾ ചെയ്തത് കണ്ട് ഞെട്ടി വീട്ടുകാർ…

രാത്രി വീടിനുള്ളിൽ അതിക്രമിച്ച് കയറുന്നവരെ സാധാരണ നമ്മൾ കള്ളൻ എന്നാണ് വിളിക്കാറ്, എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ ഈ ദമ്പതികൾക്കുണ്ടായത് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഇവരുടെ വീട് കുത്തിതുറന്ന് അകത്ത് കയറിയ അപരിചിതൻ നടത്തിയത് ഒന്നും മോഷ്ടിച്ചുകൊണ്ടു പോകാനുള്ള ശ്രമമല്ലായിരുന്നു. 

വീടിനുള്ളിലെ ബാത്ത്റൂമിൽ കയറി ആദ്യം വിശാലമായി ഒന്നു കുളിച്ചു.  പിന്നെ പതിയെ സന്ദർശകമുറിയിലെ സോഫയിലെത്തി വിശ്രമവും. പക്ഷെ, ഇതിനിടയിൽ വീട്ടുകാർ‍ സെക്യൂരിറ്റി ക്യാമറയിലൂടെ ഇയാളെ കാണുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ ഒരു തോർത്ത് മാത്രമുടുത്ത് സോഫയിൽ സുഖമായിരുന്ന് വിശ്രമിക്കുകയായിരുന്നു കക്ഷി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 27 -ന് രാത്രിയാണ് സംഭവം. തെക്കുകിഴക്കൻ നാഷ്‌വില്ലെയിലെ തങ്ങളുടെ വീ‍ടിനുള്ളിൽ അതിക്രമിച്ച് കയറി ഏറെ വിചിത്രമായി പെരുമാറിയ അപരിചിതനെ കണ്ട് ആദ്യം നാർഡി ദമ്പതികൾ ഭയന്നെങ്കിലും ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവദിവസം നാർഡി ദമ്പതികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇവരുടെ വീട്ടിൽ അപരിചിതരെത്തിയാൽ വിവരം നൽകാനായി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള  പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നിന്നുള്ള അലാം ആദ്യം അടിച്ചപ്പോൾ കെറിഗൻ നാർഡിക്കും അവളുടെ ഭർത്താവും ആദ്യം അത്ര കാര്യമായി എടുത്തില്ല. 

തങ്ങളുടെ ഏതെങ്കിലും വളർത്തുമൃഗങ്ങളുടെ ചലനം തെറ്റായി സെൻസർ ചെയ്തതാകാം എന്നാണ് അവർ കരുതിയത്. എന്നാൽ വീണ്ടും വീണ്ടും അലാം അടിച്ചതോടെ ഇരുവരും തങ്ങളുടെ ഫോണിൽ സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ഒരു അപരിചിതൻ തങ്ങളുടെ വീട്ടിൽ കടന്നുകൂടിയതായും തങ്ങളുടെ സാധനസാമഗ്രികൾ അയാൾ യഥേഷ്ടം ഉപയോഗിക്കുന്നതായും കണ്ടെത്തിയത്.

ഉടൻ തന്നെ ദമ്പതികൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇയാൾ സോഫയിൽ വിശ്രമിക്കുകയായിരുന്നു. സാമുവൽ സ്മിത്ത് എന്ന് തിരിച്ചറിഞ്ഞ കടന്നു കയറ്റക്കാരനെ പൊലീസ് ഉടനടി അറസ്റ്റ് ചെയ്തു.

Hot Topics

Related Articles