ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം: മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി; ഭാര്യക്കെതിരെ ഗൂഢാലോചന കുറ്റവും, രണ്ടുപേരെയും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. മാഹിൻ കണ്ണിൻറെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Advertisements

ഇന്ന് വൈകിട്ട് ഇരുവരെയും കോടതിയിൽ ഹാജരാക്കും. വിദ്യയേയും മകൾ ഗൗരിയെയും കൊന്നത് മാഹിൻ കണ്ണാണെന്ന് ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ടാണ് മാഹിൻ കണ്ണ് കൊന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.