നാഗദൈവങ്ങളോട് പ്രത്യേക ആരാധന; ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് പുറത്തിരുന്ന് കണ്ടത് പാമ്പുകളുടെ വീഡിയോ; കൊലപാതകത്തിന് തയ്യാറാക്കിയത് വിദഗ്ധമായ പദ്ധതികള്‍

കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ സൂരജ് നാട്ടിലെ സ്വകാര്യ പണമിടപാട് കമ്ബനിയിലാണ് ജോലി ചെയ്തിരുന്നത്. നാഗദൈവങ്ങളോട് പ്രത്യേക ആരാധനയുണ്ടായിരുന്നു.

Advertisements

പാമ്ബുകളെ കുറിച്ച് യൂട്യൂബ് വീഡിയോ സ്ഥിരമായി കണ്ടിരുന്നു. അപകടങ്ങളുടെ വീഡിയോ പ്രത്യേകം സെര്‍ച്ച് ചെയ്ത് കണ്ടിരുന്നു. മണിക്കൂറുകളോളം ഇത്തരം വീഡിയോകള്‍ യൂട്യൂബില്‍ കാണും. പാമ്ബിനെ കൊണ്ട് ഭാര്യയുടെ കഥ കഴിക്കാന്‍ സൂരജ് ലക്ഷ്യമിട്ടത് തന്നെ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടിലേക്ക് വന്ന പാമ്ബ് ഉത്രയെ കടിച്ചതാണെന്ന് പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കുമല്ലോ എന്നാണ് സൂരജ് കരുതിയത്.
പാമ്ബുകളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സൂരജ് പ്രത്യേകം അന്വേഷിച്ചറിഞ്ഞിരുന്നു. പാമ്ബ് കടിയേറ്റാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മരിക്കാന്‍ എടുക്കുന്ന സമയം തുടങ്ങിയവയെല്ലാം സൂരജ് അറിഞ്ഞുവച്ചു. അണലിയെ ഉപയോഗിച്ച് ആദ്യം ഉത്രയെ കൊല്ലാന്‍ ശ്രമിച്ചു.

എന്നാല്‍, ആദ്യ പരിശ്രമം പരാജയപ്പെട്ടു. പക്ഷേ, ആര്‍ക്കും സംശയം തോന്നിയില്ല. ആദ്യ തവണ പാമ്ബ് കടിയേറ്റ ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ഐസിയുവിന്റെ പുറത്തിരുന്ന് സൂരജ് പാമ്ബുകളെ കുറിച്ചുള്ള വീഡിയോ തുടര്‍ച്ചയായി കണ്ടിരുന്നു. ഉത്രയെ കൊല്ലാനുള്ള ഉദ്യമത്തില്‍ നിന്നു സൂരജ് പിന്മാറിയില്ല. രണ്ടാം തവണ ലക്ഷ്യം കാണുകയും ചെയ്തു.

Hot Topics

Related Articles