ലിസ്റ്റ് ചോദിച്ചു, അത് നല്‍കി; കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന വാദം തെറ്റാണ്, മുന്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Advertisements

ഹൈക്കമാന്റുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഗ്രൂപ്പുകള്‍ സമ്മര്‍ദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടന്‍ പുറത്തുവരണമെന്നാണ് ചെന്നിത്തല പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് മൂന്ന് വട്ടം ഇത്തവണ ചര്‍ച്ച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.

കെപിസിസി പുനസംഘടനയില്‍ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. മൂന്ന് വൈസ് പ്രസിഡന്റുമാരാകും ഉണ്ടാവുക. രമണി പി നായര്‍, ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്‌ന എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തും. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. ശിവദാസന്‍ നായരും, വി പി സജീന്ദ്രനും ജനറല്‍ സെക്രട്ടറിമാരാകും.

Hot Topics

Related Articles