എക്‌സിറ്റ് പോളുകളിലല്ല ജനങ്ങളിലാണ് വിശ്വാസം; കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെപിടിക്കും: വി ജോയ്

ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വി ജോയ്. മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്നും മന്ത്രി വി ജോയ് പറഞ്ഞു. എക്‌സിറ്റ് പോളുകളെ വിശ്വാസമില്ല, മറിച്ച്‌ ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആദ്യ റൗണ്ടുകളില്‍ യുഡിഎഫിന് മേല്‍കൈ ഉള്ള സ്ഥലങ്ങളാണ് എണ്ണുന്നത്.

Advertisements

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പരിഗണിക്കുക പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 9 മണിയോടെ അറിയാൻ കഴിയും. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സർട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ.

Hot Topics

Related Articles