വി.എ സൂരജ് ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്; അഞ്ചു ജില്ലകളിലെ ഭാരവാഹികളെ അഴിച്ചു പണിത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി

തിരുവല്ല: ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ മാറ്റിയാണ് വി.എ സൂരജിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി അഞ്ചു ജില്ലാ പ്രസിഡന്റുമാരെ ബി.ജെ.പി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെയും മാറ്റിയിരിക്കുന്നത്. പന്തളം സ്വദേശിയാണ് വി.എ സൂരജ്, നിലവിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയാണ്. എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായും സൂരജ് പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിൻ ലാലിനെയും, പാലക്കാട് ജില്ലാ പ്രസിഡന്റായി കെ.എം ഹരിദാസിനെയും, വയനാട് ജില്ലാ പ്രസിഡന്റായി കെ.പി മധുവിനെയും, കാസർകോട് ജില്ലാ പ്രസിഡന്റായി രവീശ തന്ത്രിയെയുമായി നിയമിച്ചിരിക്കുന്നത്. നിലവിലുള്ള ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെ മാറ്റിയാണ് കോട്ടയത്ത് ലിജിൻ ലാലിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. യുവമോർച്ച കോട്ടയം ജില്ല പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ലിജിൻ നിലവിൽ ബിജെപി ജില്ലാ ജന.സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

Hot Topics

Related Articles