സുരേന്ദ്രന്‍ തുടരും; കോണ്‍ഗ്രസില്‍ നിന്നെത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറി; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. കെ. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. കോണഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന ഓഫിസ് സെക്രട്ടറിയെയും മാറ്റി. ജയരാജ് കൈമളാണ് പുതിയ ഓഫിസ് സെക്രട്ടറി. മൂന്ന് പുതിയ വക്താക്കളും പട്ടികയില്‍ ഇടം നേടി.

Advertisements

അഞ്ച് ജില്ല പ്രസിഡന്റുമാരെ മാറ്റി. കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. പ്രമീള, സി. സദാനന്ദന്‍ മാസ്റ്റര്‍, വി.ടി. രമ, വി.വി. രാജന്‍, സി. ശിവന്‍കുട്ടി, പി. രഘുനാഥ്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. പി. സുധീര്‍, എം. ഗണേഷ്, കെ. സുഭാഷ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്ണദാസാണ് ട്രഷറര്‍.

Hot Topics

Related Articles