റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു; വൈക്കം ടി.വി പുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വൈക്കം: റോഡിലെകുഴികൾ നിറഞ്ഞ ഭാഗത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറുകൾ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ടിവിപുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ വിജയന്റെ മകൻ വിഷ്ണു (28)വാണ് മരിച്ചത്.

Advertisements

ചൊവ്വാഴ്ച രാത്രി 11.30 ഓടെ വൈക്കം -വെച്ചൂർ റോഡിലെ മാരാംവീടിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ രണ്ട് സ്‌കൂട്ടറുകളിലായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും സ്‌കൂട്ടർ യാത്രികരായ അഭിജിത്ത്, പ്രിയങ്കൻ, അഭിജിത്ത് എന്നിവരെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് വിഷ്ണു മരിച്ചത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles