വൈക്കം വച്ചൂരിൽ നായയും പശുവും ചത്തു; ചത്തത് പേ വിഷ ബാധയെ തുടർന്നെന്നു സംശയിക്കുന്നു; പ്രതിരോധ നടപടികളുമായി അധികൃതർ

വൈക്കം: തെരുവുനായ്ക്കൾ ആളുകളെയും മൃഗങ്ങളെയും നിരന്തരം ആക്രമിക്കുന്ന വൈക്കം വച്ചൂരിൽ വളർത്തു നായയും പശുവും ചത്തു. നായ്ക്കും പശുവിനും പേ വിഷ ബാധയുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. തുടർന്ന്, ഇവിടെ അധികൃതർ ബോധവത്കരണ ക്ലാസും പരിശോധനയും നടത്തും. വെച്ചൂർ കൊടുതുരുത്ത് തെരുംകാലായിൽ ബിനി ഷിന്റ വളർത്തുനായയും ഒരു വയസിലധികം പ്രായമുള്ള പശുവുമാണ് ചത്തത്.

Advertisements

വളർത്ത് നായ വെള്ളിയാഴ്ചയാണ് ചത്തത്. നിലയ്ക്കാതെ അലറി കരഞ്ഞു നിന്ന പശുവിന് പേ വിഷ ബാധ സംശയിക്കുന്നുണ്ട്. ഇതേ തുടർന്നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് പശു ചത്തത്. സമീപത്തെ വീട്ടിലെ വളർത്തു നായയ്ക്ക് പേ വിഷബാധയുണ്ടായി വീട്ടുടമയെ കടിച്ചതിനെ തുടർന്ന് പ്രദേശത്തെ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്പ്പെടുത്തപ്പോൾ ഈ വളർത്തു നായയ്ക്കും കുത്തിവയ്‌പ്പെടുത്തിരുന്നു. വളർത്തുനായയും പശുവും ചത്ത സാഹചര്യത്തിൽ ഈ കുടുംബത്തിലുള്ളവർക്കും പ്രതിരോധ മരുന്ന് കുത്തിവയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനുപുറമെ നിർധന കുടുംബങ്ങളിലെ വീടിനു പുറത്തു കൊണ്ടുപോയി കെട്ടുന്ന പശു ആട് തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് ഇന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ .ഷൈലകുമാർ പറഞ്ഞു.

Hot Topics

Related Articles